ഓപ്പറേഷൻ തൂഫാൻ-ദി നർക്കോ ഹണ്ട്

September 28, 2026

 ബഹു കേരള സർക്കാരിന്‍റെ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ(തൂഫാൻ തദ്ദേശം) രണ്ടാം ഘട്ടത്തിന്‍റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 തീയതി ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  പതാക ഉയർത്തി ഉദ്ഘാടനം  നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് , സെക്രട്ടറി, തൃക്കുന്നപ്പുഴ സ്റ്റേഷൻ ഹൌസ് ഓഫീസർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്‍റ് അദ്ധയക്ഷത വഹിച്ചു. എസ് എച്ച് ഒ തൂഫാൻ രണ്ടാംഘട്ടത്തെ കുറിച്ച് വിശദീകരിക്കുകയും തുടർന്ന് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ചടങ്ങിൽ എല്ലാ വാർഡ് മെമ്പർമാർക്കും തൂഫാൻ വാരിയർ ബാഡ്ജ് നൽകുകയും ചെയ്തു. ഹരിതകർമ്മസേനാംഗങ്ങൾ, അംഗനവാടിവർക്കർമാർ, ജീവനക്കാർ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു.

Toofan