പഞ്ചായത്ത്

കാർത്തികപ്പളളി ഗ്രാമപഞ്ചായത്തിൽ ആകെ 14 വാർഡുകളാണുളളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ഉല്ലാസ് പി യും സ് പ്രസിഡന്‍റ് ശ്രീമതി വിനിത പി യും ആണ്. പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾനിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ:...

ഉല്ലാസൻ പി

പ്രസിഡൻ്റ്

വിനിത പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനീത് എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശോഭ എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിജു എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാമില എൻ

സെക്രട്ടറി,കാർത്തികപ്പളളി ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കാർത്തികപ്പളളി ഗ്രാമപഞ്ചായത്ത് 

വില്ലേജ്- കാർത്തികപ്പളി

താലൂക്ക് - കാർത്തികപ്പളളി

ബ്ലോക്ക്- ഹരിപ്പാട്

നിയമസഭാ മണ്ഡലം-ഹരിപ്പാട്

ലോകസഭാമണ്ഡലം- ആലപ്പുഴ

ആകെ വാർഡുകൾ-14

വിസ്തീർണ്ണം- 8.73 ച.കി.മീ

ജനസംഖ്യ-18092

ജനസാന്ദ്രത-2072

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്കിലാണ് കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാര്‍ത്തികപ്പള്ളി വില്ലേജ് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് കാര്‍ത്തികപ്പള്ളി. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 8.73 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തില്‍ 14 വാര്‍ഡുകളുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കുമാരപുരം, ഹരിപ്പാട് പഞ്ചായത്തുകളും, തെക്ക് ചിങ്ങോലി, ആറാട്ടുപുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പള്ളിപ്പാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൃക്കുന്നപ്പുഴ പഞ്ചായത്തുമാണ്. തിരുവിതാംകൂറിന്റെ ചരിത്രത്താളുകളില്‍ ആദ്യമേതന്നെ ആലേഖനം ചെയ്യപ്പെടേണ്ടുന്ന പഴമയും പെരുമയും ഈ നാടിനുണ്ട്. ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ളീഹാ സ്ഥാപിച്ച 7 പളളികളിലൊന്ന് കാര്‍ത്തികപ്പള്ളിയില്‍ ആയിരുന്നെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകള്‍ ചേര്‍ന്ന...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 28, 2026

ഓപ്പറേഷൻ തൂഫാൻ-ദി നർക്കോ ഹണ്ട്

ബഹു കേരള സർക്കാരിന്‍റെ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ(തൂഫാൻ തദ്ദേശം) രണ്ടാം ഘട്ടത്തിന്‍റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 തീയതി ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് , സെക്രട്ടറി, തൃക്കുന്നപ്പുഴ സ്റ്റേഷൻ ഹൌസ്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത