ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്കിലാണ് കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാര്‍ത്തികപ്പള്ളി വില്ലേജ് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് കാര്‍ത്തികപ്പള്ളി. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 8.73 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തില്‍ 14 വാര്‍ഡുകളുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കുമാരപുരം, ഹരിപ്പാട് പഞ്ചായത്തുകളും, തെക്ക് ചിങ്ങോലി, ആറാട്ടുപുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പള്ളിപ്പാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൃക്കുന്നപ്പുഴ പഞ്ചായത്തുമാണ്. തിരുവിതാംകൂറിന്റെ ചരിത്രത്താളുകളില്‍ ആദ്യമേതന്നെ ആലേഖനം ചെയ്യപ്പെടേണ്ടുന്ന പഴമയും പെരുമയും ഈ നാടിനുണ്ട്. ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ളീഹാ സ്ഥാപിച്ച 7 പളളികളിലൊന്ന് കാര്‍ത്തികപ്പള്ളിയില്‍ ആയിരുന്നെന്ന് ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു. കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകള്‍ ചേര്‍ന്ന...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 29, 2026
മഴക്കാലപൂർവ്വ ശുചീകരണം
മഴക്കാലം തുടങ്ങുന്നതിന് മുമ്പ് വീട്ടിലും പരിസരങ്ങളിലും നടത്തുന്ന ശുചീകരണത്തെ മഴക്കാല പൂർവ്വ ശുചീകരണം എന്ന് വിളിക്കുന്നു. ഇത് ആരോഗ്യപരമായി വളരെ പ്രധാനമാണ്, കാരണം മഴക്കാലത്ത് പകർച്ചവ്യാധികളും കീടങ്ങളും കൂടുതലാകാൻ സാധ്യതയുണ്ട്.വീടിനുള്ളിലെ ശുചീകരണംവീട്ടിലെ പൊടി, മാലിന്യങ്ങൾ, ചീഞ്ഞ വസ്തുക്കൾ എന്നിവ...
കൂടുതൽ വായിക്കുക